Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Leopard

Idukki

പു​തു​ല​യ​ത്തി​ൽ പു​ലി ഇ​റ​ങ്ങി വ​ള​ർ​ത്തു​നാ​യ്ക്ക​ളെ കൊ​ന്നു

വ​ണ്ടി​പ്പെ​രി​യാ​ർ: മ​ഞ്ഞു​മ​ല പു​തു​ല​യ​ത്തി​ൽ താ​മ​സി​ക്കു​ന്ന യേ​ശു​ദാ​സ്, ശാ​ന്തി എ​ന്നി​വ​രു​ടെ വീ​ടി​നോ​ട് ചേ​ർ​ന്നു​ള്ള പ​ട്ടി​ക്കൂ​ട്ടി​ൽ കെ​ട്ടി​യി​ട്ടി​രു​ന്ന ര​ണ്ട് നാ​യ​ക​ളെ ചൊ​വ്വാ​ഴ്ച്ച രാ​ത്രി പു​ലി പി​ടി​ച്ചു. ബു​ധ​ൻ രാ​വി​ലെ ആ​റോ​ടെ​യാ​ണ് സം​ഭ​വം വീ​ട്ടു​കാ​ർ അ​റി​ഞ്ഞ​ത്. പ്ര​ദേ​ശ​ത്ത് ആ​ന​യു​ടെ ശ​ല്യം ഉ​ണ്ടാ​യി​രു​ന്ന​തു​കൊ​ണ്ടു​ത​ന്നെ രാ​ത്രി നാ​യ കു​ര​ച്ച​ത് കേ​ട്ടി​ട്ടും ആ​ന വാ​തി​ൽ​ക്ക​ൽ എ​ത്തി​യ​താ​കും എ​ന്നു​ക​രു​തി ഭീ​തി​യി​ൽ ഇ​വ​ർ പു​റ​ത്തി​റ​ങ്ങി​യി​രു​ന്നി​ല്ല.

രാ​വി​ലെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ര​ണ്ട് നാ​യ്ക്ക​ളെ വ​ന്യ​മൃ​ഗം ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

വ​നം വ​കു​പ്പി​ൽ വി​വ​രം അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തു​ക​യും നാ​യ്ക്ക​ളെ പി​ടി​ച്ച​ത് പു​ലി​യാ​ണെ​ന്ന് സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്തു. വ​ന്യ​മൃ​ഗ ആ​ക്ര​മ​ണം കാ​ര​ണം മേ​ഖ​ല​യി​ൽ രാ​ത്രി​യും പ​ക​ലും വെ​ളി​യി​ൽ ഇ​റ​ങ്ങാ​നോ കി​ട​ന്നു​റ​ങ്ങാ​നോ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്.

Kerala

വ​യ​നാ​ട് പെ​രു​ന്ത​ട്ട​യി​ല്‍ ജ​ന​വാ​സ​മേ​ഖ​ല​യി​ൽ ക​ടു​വ​യും പു​ലി​യും ഏ​റ്റു​മു​ട്ടി​യെ​ന്ന് നാ​ട്ടു​കാ​ര്‍

ക​ല്‍​പ്പ​റ്റ: വ​യ​നാ​ട്ടി​ല്‍ ക​ല്‍​പ്പ​റ്റ ന​ഗ​ര​ത്തി​ന​ടു​ത്തു​ള്ള പെ​രു​ന്ത​ട്ട​യി​ല്‍ ക​ടു​വ​യും പു​ലി​യും ഏ​റ്റു​മു​ട്ടി​യെ​ന്ന് നാ​ട്ടു​കാ​ര്‍. ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ല്‍ ഹെ​ല്‍​ത്ത് സെ​ന്‍റ​റി​നു സ​മീ​പം തി​ങ്ക​ളാ​ഴ്ച രാ​ത്രി പ​ത്തോ​ടെ​യാ​യി​രു​ന്നു വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ സം​ഘ​ട്ട​ന​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ളി​ല്‍ ചി​ല​ര്‍ പ​റ​ഞ്ഞു.

ഇ​ത് കു​റ​ച്ചു​നേ​രം നീ​ണ്ടു​നി​ന്ന​താ​യി അ​വ​ര്‍ പ​റ​യു​ന്നു. ഇ​ന്നു രാ​വി​ലെ വ​ന​പാ​ല​ക​ർ സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും പു​ലി-​ക​ടു​വ ഏ​റ്റു​മു​ട്ട​ല്‍ സ്ഥി​രീ​ക​രി​ച്ചി​ല്ലെ​ന്നാ​ണ് വി​വ​രം. ഹെ​ല്‍​ത്ത് സെ​ന്‍റ​ര്‍ പ​രി​സ​ര​ത്ത് വ​ന്യ​മൃ​ഗ​ത്തി​ന്‍റെ രോ​മ​വും വി​സ​ര്‍​ജ്യ​വും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

പു​ലി സാ​ന്നി​ധ്യ​മു​ള്ള പ്ര​ദേ​ശ​മാ​ണ് തോ​ട്ടം മേ​ഖ​ല​യി​ലു​ള്ള പെ​രു​ന്ത​ട്ട. ഇ​വി​ടെ​നി​ന്നു ഏ​താ​നും കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ ചു​ണ്ടേ​ലി​നു സ​മീ​പം ക​ഴി​ഞ്ഞ ദി​വ​സം ക​ടു​വ എ​ത്തി​യി​രു​ന്നു.

Kerala

കോ​ഴി​ക്കോ​ട് മാ​വൂ​രി​ൽ പു​ലി​യി​റ​ങ്ങി​യ​താ​യി സം​ശ​യം

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് മാ​വൂ​രി​ൽ പു​ലി​യി​റ​ങ്ങി​യ​താ​യി സം​ശ​യം. എ​ള​മ​രം ക​ട​വി​ന​ടു​ത്ത് കാ​ടുപി​ടി​ച്ച ഭാ​ഗ​ത്തേ​ക്ക് വ​ന്യ​ജീ​വി ഓ​ടി​യ​ത് ക​ണ്ടെ​ന്ന് യാ​ത്ര​ക്കാ​ര​നാ​ണ് അ​റി​യി​ച്ച​ത്. സ്ഥ​ല​ത്ത് രാ​ത്രി​യി​ൽ നാ​ട്ടു​കാ​രും പോ​ലീ​സും പ​രി​ശോ​ധ​ന ന​ട​ത്തി.​ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും വി​ശ​ദ പ​രി​ശോ​ധ​ന തു​ട​രും.

കോ​ഴി​ക്കോ​ട് മാ​വൂ​രി​ൽ പു​ലി​യെ ക​ണ്ട​താ​യി യാ​ത്ര​ക്കാ​ര​ൻ പ്ര​തി​ക​രി​ച്ച​തി​ന് പി​ന്നാ​ലെ വ​ലി​യ രീ​തി​യി​ലെ ആ​ശ​ങ്ക​യാ​ണ് മേ​ഖ​ല​യി​ലു​ള്ള​ത്. മാ​വൂ​ർ എ​ള​മ​രം ക​ട​വി​നോ​ട് ചേ​ർ​ന്ന് ഗ്രാ​സിം മാ​നേ​ജ്മെ​ന്‍റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കാ​ടു​പി​ടി​ച്ച ഭാ​ഗ​ത്തേ​ക്കാ​ണ് വ​ന്യ​ജീ​വി ഓ​ടി​യ​ത്.

തിങ്കളാഴ്ച രാ​ത്രി ഒ​ൻ​പ​ത​ര​യോ​ടെ പെ​രു​വ​യ​ൽ സ്വ​ദേ​ശി​യാ​ണ് വ​ന്യ​ജീ​വി​യെ ക​ണ്ട​ത്.​മാ​വൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും നാ​ട്ടു​കാ​രും പോ​ലീ​സും സം​ഭ​വ സ്ഥ​ല​ത്തെ​ത്തി രാ​ത്രി പ​രി​ശോ​ധ​ന ന​ട​ത്തി.

Latest News

Corehub Up